പത്തനംതിട്ട: രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തില്‍ വലിയ പാളിച്ചകളുണ്ടായെന്ന് വീണ ജോര്‍ജ്ജ് എം എല്‍ എ. പത്തനംതിട്ട ജില്ലയില്‍ എത്ര ആളുകളാണ് കുടുങ്ങിക്കിടക്കുന്നതെന്ന് കണക്കെടുക്കാന്‍ പോലും ജില്ലാ ഭരണകൂടത്തിനോ മുഖ്യമന്ത്രിക്കോ സാധിച്ചിട്ടില്ലെന്ന് എം എല്‍ എ തുറന്നടിച്ചു. ഇത് വലിയ വീഴ്ച്ചയാണ്. പത്തനംതിട്ടയിലെ തോട്ടപുഴശേരി, ഇരവിപേരൂര്‍, കോഴിപ്പാലം തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് പേരാണ്. ആ ഭാഗങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുള്ള രക്ഷാപ്രവര്‍ത്തനം അടിയന്തരമായി നടത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
കുടുങ്ങിക്കിടക്കുന്നവരെ സംബന്ധിച്ച് അടിയന്തരമായി കണക്ക് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് എം എല്‍ എ നിര്‍ദേശം നല്കി.
