മലപ്പുറം സാധാരണ ഗതിയിലേക്ക്; ഭാരതപ്പുഴയുടെ തീരത്ത് അതീവജാഗ്രതാ

മലപ്പുറം: അണമുറിയാതെ പെയ്ത മഴക്ക് ശമനമായതോടെ മലപ്പുറം ജില്ല സാധാരണ ഗതിയിലേക്ക്. എന്നാല്‍ ഭാരതപ്പുഴയുടെ തീരത്തും കടലോരമേഖലയിലും അതീവജാഗ്രത തുടരുകയാണ്. ജില്ലയിലെ എണ്‍പത് ശതമാനം റോഡ്, വൈദ്യുതി സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണ്. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ രണ്ട് ദിവസമായി മഴ കുറഞ്ഞതോടെ വെള്ളമിറങ്ങി. പ്രാദേശിക ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മലപ്പുറം നഗരത്തിന് സമീപം കടലുണ്ടിപ്പുഴക്ക് കുറുകെയുള്ള കൂട്ടിലങ്ങാടി പാലം മൂടിയതാണ് കാരണം. പാലക്കാട്-കോഴിക്കോട് റൂട്ടില്‍ ബസ് സര്‍വീസ് നടത്തുന്നത് മഞ്ചേരി വഴിയാണ്. ഉരുള്‍പൊട്ടിയത് മൂലം ദുരിതം വിതച്ച മലയോര മേഖലയിലും ചെറിയ മാറ്റം വന്നിട്ടുണ്ട്. ഈ ഭാഗങ്ങിലും ശക്തമായ മഴക്ക് കുറവ് സംഭവിച്ചിട്ടുണ്ട്.

കടലോര മേഖലയില്‍ ദുരിതം തുടരുകയാണ്. ഭാരതപ്പുഴ നിറഞ്ഞ് കവിഞ്ഞതോടെ തിരൂര്‍, തിരുന്നാവായ, കുറ്റിപ്പുറം, പൊന്നാനി, പുറത്തൂര്‍ ഭാഗങ്ങളില്‍ വെള്ളം കയറി. ചെറിയതോതില്‍ വെള്ളം ഇറങ്ങിയെങ്കിലും ജാഗ്രത തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *