തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ധനസമാഹരണത്തിന് സത്വര നടപടികള്‍ സ്വകരിക്കാന്‍ ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ ഭാഗമായി ലോക കേരള സഭാംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിമാരുടെ നേതൃത്വത്തില്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍ നിന്നും പണം സ്വരൂപിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൂടാതെ നഗരങ്ങളില്‍ നിന്നും ധനസമാഹരണം നടത്തും. എല്ലാ ജില്ലകളിലും കേന്ദ്രങ്ങള്‍ നിശ്ചയിച്ച് അതാത് ജില്ളകളിലെ മന്ത്രിമാര്‍ നേരിട്ടെത്തി ഫണ്ട് സ്വീകരിക്കും. സെപ്തംബര്‍ 13 മുതല്‍ 15 വരെ തീയതികളിലാണ് ഇത് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. വ്യക്തികള്‍, സംഘടനകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി തന്നെ പണം ധനസമാഹരണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
