കോഴിക്കോട് : ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വാര്‍ഡില്‍ നിന്നും രക്ഷപ്പെട്ടു. കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് മന്‍സിസിലെ കൊടിയില്‍ റൂബൈസാണു പോലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടത്.
രക്താര്‍ബുദ രോഗിയായ റുബൈസിനെ മൂന്നു ദിവസം മുമ്ബാണു മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ തിങ്കളാഴ്ച രാത്രി 9.50ന് ഇയാളെ വാര്‍ഡില്‍നിന്നു കാണാതാവുകയായിരുന്നു.
നേരത്തെ ലൂക്കിമിയ ബാധിച്ച റുബൈസ് സ്വകാര്യ ആശുപത്രിയിലെ ചികില്‍സയിലൂടെ രോഗവിമുക്തനായിരുന്നു.കഴിഞ്ഞമാസം 20ന് മോഷണക്കേസുമായി ബന്ധപ്പെട്ടാണ് റുബൈസ് അറസ്റ്റിലായത്. പിന്നീട് ഇയാള്‍ക്കു ഹണിട്രാപ്പ് ഇടപാടുമായി ബന്ധമുണ്ടെന്നു പോലീസ് കണ്ടെത്തുകയായിരുന്നു.
