മലപ്പുറം കൂട്ടിലങ്ങാടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കഴിഞ്ഞ ദിവസമാണ് അമ്മയും സഹോദരനും ചേര്‍ന്ന് നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നത്. പാറടിയില്‍ നബീലയുടെ കുഞ്ഞിനെയാണ് പിറന്നുവീണയുടനെ കൊലപ്പെടുത്തിയത്.
കൃത്യം നിര്‍വഹിച്ചത് ശിഹാബാണ്. എല്ലാത്തിനും നബീലയുടെ അനുവാദം ഉണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ കുഞ്ഞ് കരഞ്ഞതിനാല്‍ ഇത് നടന്നില്ല. തുടര്‍ന്നാണ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി.
അമ്മയും സഹോദരനും ചേര്‍ന്ന് കുഞ്ഞിന്റെ കഴുത്തറുത്തായിരുന്നു കൊലപാതകം നടത്തിയത്. പ്രസവിച്ച ഉടന്‍ തന്നെ ശിഹാബ് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു.
ഭര്‍ത്താവുമായി ഏറെ നാളായി അകന്നു കഴിയുകയാണ് നബീല. യുവതി പ്രസവിച്ചത് പുറംലോകം അറിഞ്ഞാല്‍ കുടുംബത്തിന് മാനക്കേടാകും. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
