മെറാദാബാദ്: മുത്തലാഖ് ചൊല്ലിയശേഷം ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ തന്നെ കൂട്ടമാനഭംഗത്തിനരയാക്കിയെന്ന പരാതിയുമായി യുവതി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് പോലീസിലാണ് യുവതി ഇതു സംബന്ധിച്ചു പരാതി നല്‍കിയത്. യുവതിയെ ആദ്യ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയിരുന്നു. ഇതിനുശേഷം നിക്കാഹ് ഹലാല* ചെയ്യാന്‍ നിര്‍ബന്ധിച്ചു. ഇതിനുശേഷം തന്നെ കൂട്ടമാനഭംഗത്തിന് ഇരയാക്കി എന്നാണു പരാതിക്കാരി ആരോപിക്കുന്നത്.
പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുത്തലാഖ് ചെയ്തെന്നാണു യുവതി പറയുന്നതെങ്കിലും ഭര്‍തൃവീട്ടുകാര്‍ ഇത് നിഷേധിച്ചെന്നു പോലീസ് പറയുന്നു. അതേസമയം, അബദ്ധത്തില്‍ വീട്ടിലെ മ്യൂസിക് സിസ്റ്റത്തില്‍ ശബ്ദം കൂട്ടിയതിനാണ് ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയതെന്ന് പരാതിക്കാരിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
