കോഴിക്കോട്: സംസ്ഥാനത്ത് ബ്രൂവറികള്‍ അനുവദിച്ചത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം വിശദമായ മറുപടി വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയതാണ്. എന്നിട്ടും വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ച് മന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നതായി പ്രചരിപ്പിക്കുന്നു. ഇത്തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. സംസ്ഥാന വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയന്(സിഐടിയു) ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ശചയ്യുകയായിരുന്നു മന്ത്രി.
ബ്രൂവറികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ വിവിധ വകുപ്പുകളുടെ പരിശോധനകള്‍ ആവശ്യമാണ്. പരിസ്ഥിതി, ഭൂഗര്‍ഭജലം എന്നിവയടക്കമുള്ള പ്രശ്നങ്ങള്‍ പരിശോധിച്ചാകും തുടര്‍നടപടി. എല്ലാ വകുപ്പുകളും അനുമതി നല്കിയാല് മാത്രമേ ബന്ധപ്പെട്ടവര്‍ക്ക് ലൈസന്‍സ് ലഭിക്കൂ. വസ്തുത ഇതായിക്കേ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിത നീക്കമാണ് നടക്കുന്നത്. .
കേരളത്തില്‍ വിറ്റഴിക്കുന്ന ബിയറിന്റെ 40 ശതമാനവും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ എട്ട് ശതമാനവും ഇപ്പോള്‍ പുറത്തുനിന്നാണ് കൊണ്ടുവരുന്നത്. അത് ഇവിടെ ഉല്പാദിപ്പിച്ചാല് വരുമാനം മെച്ചപ്പെടുത്താം, തൊഴിലവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഇക്കാരണത്താലാണ് ബ്രുവറികള്‍ക്ക് അനുമതി നല്‍കിയത്. കേരളത്തിന് ആവശ്യമായ മദ്യം ഇവിടെത്തന്നെ ഉല്പാദിപ്പിക്കണമെന്നാശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് തന്നിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. .
