ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ ഉയര്‍ന്ന മീ ടൂ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച വിവാദം സംബന്ധിച്ച സാഹചര്യം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിലയിരുത്തി. ഇതേക്കുറിച്ച് അമിത് ഷാ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പാര്‍ട്ടി വൃത്തങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
“മീ ടൂ’ കാമ്ബെയിന്റെ ഭാഗമായി ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്സ് എഡിറ്റര്‍ പ്രിയ രമണിയാണ് മുന്‍ എഡിറ്ററും കേന്ദ്രമന്ത്രിയുമായ അക്ബറിനെതിരേ ആദ്യമായി ആരോപണം ഉന്നയിച്ചത്. മുന്‍ മാധ്യമപ്രവര്‍ത്തകനായ അക്ബര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ തന്റെ ഹോട്ടല്‍ മുറിയിലേക്ക് അഭിമുഖത്തിനായി വിളിച്ചുവരുത്തിയെന്നും മോശമായ രീതിയില്‍ പെരുമാറിയെന്നുമായിരുന്നു ആരോപണം. ഏഷ്യന്‍ഏജ് മുന്‍ മാധ്യമപ്രവര്‍ത്തകയാണ് ഏറ്റവുമൊടുവില്‍ അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ മറ്റ് പലരും അക്ബറിനെതിരെ രംഗത്ത് വന്നിരുന്നു. അക്ബര്‍ ഇപ്പോള്‍ നൈജീരിയയിലാണെന്നാണു കരുതപ്പെടുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
