തിരുവനന്തപുരം: ആചാരം മുടങ്ങിയാല്‍ ശബരിമല നട അടച്ചിടാന്‍ തന്ത്രിക്ക് അധികാരമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് കേരള കൗമുദി ഫ്ലാഷിനോട് പറഞ്ഞു. നട അടച്ചാല്‍ നോട്ടീസ് പോലും നല്‍കാതെ തന്ത്രിയെ പിരിച്ചുവിട്ട് പകരം മറ്റൊരു തന്ത്രിയെ ദേവസ്വം ബോര്‍ഡിന് നിയമിക്കാനാവുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനുമായ എം.രാജഗോപാലന്‍ നായര്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്.
ശബരിമലയില്‍ മാത്രമല്ല എല്ലാ ക്ഷേത്രങ്ങളിലും സമ്ബൂര്‍ണമായ അധികാരം തന്ത്രിമാര്‍ക്കാണ്.ക്ഷേത്രത്തിലെ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പൂജാസംബന്ധമായ കാര്യങ്ങള്‍ ഇവയിലെല്ലാം അവസാനവാക്ക് തന്ത്രിയുടെതാണ്. നട എപ്പോള്‍ തുറക്കണം, എപ്പോള്‍ അടയ്ക്കണം, ശുദ്ധികലശം എപ്പോള്‍ നടത്തണം ഇവയെല്ലാം തീരുമാനിക്കേണ്ടത് തന്ത്രിയാണ്. വിശ്വാസപ്രകാരം താഴമണ്‍ തന്ത്രികള്‍ക്ക് പരശുരാമനാണ് താന്ത്രികാവകാശം നല്‍കിയത്. അത് പരമ്ബരാഗതമായി കൈമാറുന്നതാണ്. തന്ത്രി ബ്രഹ്മചാരിയായാല് അടുത്ത തലമുറ ഉണ്ടാവുന്നില്ല.
നിലയ്ക്കലില്‍ നടന്ന പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് പൊലീസ് ചില നോട്ടീസുകള്‍ പുറപ്പെടുവിച്ചതായി അറിയുന്നു. അതില്‍പെട്ട ഒരാള്‍ പത്തനംതിട്ട എ.ആര് ക്യാമ്ബിലെ പൊലീസ് ഡ്രൈവറാണ്. അയാള്‍ക്കെന്താണ് കാര്യം. ഇതന്വേഷിക്കണം. പൊലീസിന്റെ ഗൂഢാലോചനയാണ് നിലയ്ക്കലില്‍ നടന്നത്. ഇത് ഒരു ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ. ശബരിമലയിലേക്ക് മന:പൂര്‍വം സ്ത്രീകളെ കൊണ്ടുവരാന്‍ നടത്തിയ ശ്രമവും അവര്‍ക്ക് പൊലീസ് ഷീല്‍ഡ് നല്കിയതുമൊക്കെ അന്വേഷിക്കണം. അല്ലാതെ മന്ത്രിമാര്‍ ഇങ്ങനെ വിടുവായത്തം പറഞ്ഞിട്ട് കാര്യമില്ല. എന്താണ് നടന്നതെന്ന് ജുഡീഷ്യല്‍ കമ്മിഷന് പരിശോധിക്കട്ടെ. വസ്തുതകള്‍ പുറത്തുവരട്ടെ. ഞങ്ങള്‍ സഹകരിക്കാന്‍ തയ്യാറാണ്. അയ്യപ്പഭക്തര്‍ സമാധാനപരമായാണ് പെരുമാറിയത്. വിധ്വംസക ശക്തികളാണ് അക്രമം ഉണ്ടാക്കിയത്. ഞങ്ങള്‍ ഒന്നിനെയും ഭയപ്പെടുന്നില്ല.
ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണ് നീക്കം. 5000 പൊലീസുകാരെ വിന്യസിക്കുമെന്നാണ് പറയുന്നത്. റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്ബ് നവംബര്‍ അഞ്ചിന് ഒരു ദിവസത്തേക്ക് ശബരിമല നടതുറക്കുമ്ബോള്‍ യുവതീ പ്രവേശം സാദ്ധ്യമാക്കാനുള്ള സര്‍ക്കാരിന്റെ അജന്‍ഡയാണ്. അതിനെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് ചെറുത്ത് തോല്പിക്കും. സമാധാനപരമായി അയ്യപ്പഭക്തര്‍ ശരണ മന്ത്രങ്ങളോടെ അതിനെ നേരിടും. ആരുടെ മുമ്ബിലും മുട്ടുമടക്കില്ല. തലകുനിക്കുന്നെങ്കില് അത് അയ്യപ്പ സ്വാമിക്ക് മുന്നില്‍ മാത്രം.
അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ ഹനിച്ചുകൊണ്ട് ഒരു ഭരണഘടനാ സ്ഥാപനത്തിനും മുന്നോട്ട് പോകാന്‍ കഴിയില്ല. റിവ്യൂ ഹര്‍ജിയില്‍ വിധി അനുകൂലമാവും എന്ന ഉറച്ച പ്രതീക്ഷയാണുള്ളത്. ഇല്ലെങ്കില്‍ അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണം. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ കേന്ദ്രത്തോട് തേടണം. അഞ്ചുകോടി അയ്യപ്പഭക്തര്‍ വരുന്ന ശബരിമല ക്ഷേത്രത്തെ സംഘര്‍ഷ ഭൂമിയാക്കാന്‍ ഞങ്ങള്‍ക്ക് പറ്രില്ലെന്ന് സര്‍ക്കാര്‍ പറയണം.
സി.പി.എമ്മിലെ ഒരു ഉന്നത നേതാവിന്റെ മകന് ശബരിമലയില്‍ ക്ലീനിംഗ് ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ്. നിരവധി താത്കാലിക ജീവനക്കാരെ നിയമിച്ച് അവിടെ വിന്യസിക്കാന്‍ നീക്കമുണ്ട്. അതിനെ സമാധാനപരമായി ഞങ്ങള്‍ ചെറുത്തുതോല്പിക്കും.
