എന്തിനും മടിയില്ലാത്ത പാക് ഭീകരസംഘടനകള്‍ മനുഷ്യകുലത്തിന് ഭീഷണിയെന്ന് കണ്ടെത്തല്‍

ലണ്ടന്‍ : ആഗോള ഭീകരവാദത്തിന്റെ മടിത്തട്ടായ പാകിസ്ഥാന്‍ ലോകത്തിന് സിറിയയേക്കാള്‍ മൂന്ന് മടങ്ങ് ഭീഷണിയാണെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും സ്ട്രാറ്റജിക് ഫോഴ്‌സൈറ്റ് ഗ്രൂപ്പും(എസ്.എഫ്.ജി) ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി. മനുഷ്യകുലത്തിന് തന്നെ ഭീഷണിയാണ് പാകിസ്ഥാനെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്ഗാനിലെ താലിബാന്‍,ലഷ്‌കറെ തയ്ബ എന്നിവയാണ് രാജ്യാന്തര സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന സംഘങ്ങള്‍.ഏറ്റവും വലിയ ഭീകരവാദ കേന്ദ്രങ്ങളുള്ള രാജ്യങ്ങളുള്ള പട്ടികയില്‍ പാകിസ്ഥാന്‍ മുന്നിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പാകിസ്ഥാന്റെ സഹായത്തോടെയാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. 80 പേജുകളുള്ള റിപ്പോര്‍ട്ട് ഭീകരതയെ നേരിടാന്‍ നയതന്ത്രജഞരുടെ വിശകലന ചട്ടക്കൂടും അവതരിപ്പിക്കുന്നുണ്ട്.വന്‍തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന ആയുധങ്ങളുടെ ദുരുപയോഗവും സാമ്ബത്തിക തടസങ്ങളും ജനങ്ങളെ ദോഷകരമായി ബാധിക്കും.ഇവയെല്ലാം തീവ്രവാദവുമായി പരസ്പര ബന്ധിതമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഭീകരസംഘടനയായ ഐസിസ് മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.എന്നാല്‍ ഐസിസിന്റെ സ്വാധീനം കാലക്രമേണ ക്ഷയിക്കുകയാണ്. ഇതിനിടയില്‍ ഒസാമ ബിന്‍ലാദന്റെ അല്‍ക്വഇദ ശക്തി പ്രാപിക്കുകയാണ്. മകനായ ഹംസ ബിന്‍ ഒസാമ ബിന്‍ലാദന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അല്‍ക്വഇദയുടെ പ്രവര്‍ത്തനം. സര്‍ക്കാര്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ക്രിമിനല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ നല്‍കുന്ന പിന്തുണയാണ് ഭീകര സംഘടനയുടെ വളര്‍ച്ചയ്‌ക്ക് വളമാകുന്നത്. അഫ്ഗാന്‍, ലിബിയ, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭീകരസംഘടനകള്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *