തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം സാംസ്കാരിക ഫാസിസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിര്‍ സ്വരങ്ങളെ ഈ രീതിയില്‍ ആക്രമിക്കുക എന്നത് സംഘപരിവാര്‍ സംഘടനകളുടെ രീതിയാണ്. അതാണ് ഇവിടെയും സംഭവിച്ചത്. സ്വാമിയുടെ നിലപാടുകളെ സംഘപരിവാര്‍ സംഘടനകള്‍ എതിര്‍ത്തിരുന്നു. അക്രമം മുന്‍കൂട്ടി മനസിലാക്കാന്‍ സംസ്ഥാനത്തെ ഇന്‍റലിജന്‍സ് വിഭാഗത്തിന് കഴിഞ്ഞില്ലെന്നും ഇത് വലിയ വീഴ്ചയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.
