തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരമാര്‍ശം നടത്തിയതിന് അയ്യപ്പ ധര്‍മ്മസേനാ സംസ്ഥന പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വര്‍ അറസ്‌റ്റില്‍. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ കൈ മുറിച്ച് ചോര വീഴ്‌ത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. എറണാകുളം പ്രസ് ക്ളബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. ഇതിനെ തുടര്‍ന്ന് എറണാകുളം പൊലീസാണ് രാഹുലിനെ അറസ്‌റ്റ് ചെയ്‌തത്.
കലാപം ആഹ്വാനം ചെയ്‌തതിനടക്കമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.
