ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്ന് 188 യാത്രക്കാരുമായി യാത്ര തുടങ്ങിയ വിമാനം കടലില്‍ തകര്‍ന്നു വീണു. ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനും ശേഷം തന്നെ വിമാനം കടലില്‍ തര്‍ന്നു വീഴുകയായിരുന്നെന്ന് ഇന്തോനേഷ്യന്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു.
ജക്കാര്‍ത്തയില്‍ നിന്ന് സുമാത്രയിലെ പങ്കകല്‍ പിനാങ് സിറ്റിയിലേക്ക് പോവുകയായിരുന്ന ലയണ്‍ എയര്‍ വിമാനമാണ് തകര്‍ന്ന് വീണത്. യാത്ര തുടങ്ങി 13 മിനുട്ടിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടമായതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതര്‍ അറിയിച്ചു.
ദ ഫ്‌ളൈറ്റ് റഡാര്‍ വെബ്‌സൈറ്റ് വിമാനത്തിന്റെ അവസാനനിമിഷങ്ങളിലെ സഞ്ചാരഗതിയും വിമാനത്തിന്റെ നിലവിലെ സ്ഥാനവും കണ്ടെത്തിയിട്ടുണ്ട്. കരയില്‍ നിന്നും അധികം അകലെയല്ലാതെയാണ് വിമാനം തകര്‍ന്നു വീണതെന്ന് ദ ഫ്‌ളൈറ്റ് റഡാര്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
