അ​മി​ത് ഷാ​യു​ടെ വാ​ക്കു​കേ​ട്ടു വെ​ല്ലു​വി​ളി​ക്ക​രു​ത്; സം​ഘ​പ​രി​വാ​റി​നോ​ടു മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: അ​മി​ത് ഷാ​യു​ടെ വാ​ക്കു​കേ​ട്ട് നി​യ​വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ക്കാ​ന്‍ സം​ഘ​പ​രി​വാ​റു​കാ​ര്‍ ത​യാ​റാ​യാ​ല്‍ അ​വ​ര്‍ അ​തി​ന് പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​​ള​ത്തെ പി​ന്നോ​ട്ട​ടി​ക്കാ​നാ​ണ് അ​മി​ത് ഷാ ​ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​ത് കേ​ര​ള​മ​ണ്ണി​ല്‍ വി​ല​പ്പോ​വി​ല്ലെ​ന്നും കൊ​ച്ചി​യി​ല്‍ പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വാ​ക്കി​നു വി​ല ന​ല്‍​കു​ന്ന​വ​രാ​ണ് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ല്‍ ന​ല്‍​കാ​ത്ത​ത്. ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന രാ​ജ്യ​ത്ത് പ​ര​മോ​ന്ന​ത കോ​ട​തി പ​റ​ഞ്ഞ​തി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി സ​ര്‍​ക്കാ​രി​ന് എ​ങ്ങ​നെ പോ​കാ​ന്‍ ക​ഴി​യും. നാ​ടി​ന്‍റെ സ്വൈ​ര്യ​വും സ​മാ​ധാ​ന​വും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ബാ​ധ്യ​ത​യാ​ണ്. ശ​ബ​രി​മ​ല​യി​ല്‍ വി​ശ്വാ​സി​ക​ളെ​യ​ല്ല, അ​ക്ര​മം ന​ട​ത്തി​യ​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​യ​മ​വാ​ഴ്ച​യു​ള്ള സ്ഥ​ല​ത്ത് അ​ക്ര​മം അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ല. പോ​ലീ​സ് കേ​സു​ക​ള്‍ ക്രി​മി​ന​ലു​ക​ള്‍​ക്കെ​തി​രേ​യാ​ണ്. ഏ​തു മ​ത​വി​ശ്വാ​സ​ത്തി​ല്‍​പ്പെ​ട്ട​വ​രും ക്രി​മി​ന​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യാ​ല്‍ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യും- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യെ ക​ലാ​പ​കേ​ന്ദ്ര​മാ​ക്കാ​മെ​ന്ന വ്യാ​മോ​ഹം ആ​ര്‍​ക്കും വേ​ണ്ട. അ​വ​ര്‍​ക്കു പി​ന്നാ​ലെ പോ​കു​ന്ന​വ​ര്‍ കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്ക​ണം. ചി​ല​ര്‍ സ​ര്‍​ക്കാ​രി​നെ പി​ച്ചി​ച്ചീ​ന്താ​ന്‍ വ​രു​ന്നു. അ​മി​ത് ഷാ ​രാ​ജ്യ​ത്തെ ഭ​ര​ണ​ക​ക്ഷി​യു​ടെ നേ​താ​വാ​ണ്. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​ത്തി​നു പ​റ്റി​യ മ​ണ്ണ​ല്ല ഇ​ത്. ന​വോ​ഥാ​ന​ത്തി​ന്‍റെ പി​ന്തു​ട​ര്‍​ച്ച​ക്കാ​രാ​യ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ അ​മി​ത് ഷാ​യു​ടെ ആ​ഗ്ര​ഹം അ​നു​വ​ദി​ക്കി​ല്ല. അ​തു​കൊ​ണ്ടാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഞ​ങ്ങ​ളെ കൂ​ട്ടേ​ണ്ടെ​ന്ന് എ​സ്‌എ​ന്‍​ഡി​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​ത്. ഏ​തെ​ങ്കി​ലും ഒ​രു കൂ​ട്ട​ര്‍ ഉ​രു​ട്ടി​പെ​ര​ട്ടി കൊ​ണ്ടു​വ​ച്ച​ത​ല്ല ഈ ​സ​ര്‍​ക്കാ​ര്‍. ജ​ന​ങ്ങ​ളാ​ണ് ഈ ​സ​ര്‍​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റി​യ​ത്- പി​ണ​റാ​യി പ​റ​ഞ്ഞു.

ബി​ജെ​പി​ക്കു കേ​ര​ള​ത്തി​ല്‍ ഒ​രു സീ​റ്റ് കി​ട്ടി​യ​ത് അ​വ​രു​ടെ മെ​ച്ചം കൊ​ണ്ട​ല്ല, അ​തു കേ​ര​ള​ത്തി​ന​റി​യാം. കോ​ണ്‍​ഗ്ര​സി​ല്‍ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ മ​ന​സ് ബി​ജെ​പി​ക്കൊ​പ്പ​മാ​ണ്. രാ​മ​ന്‍​നാ​യ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു ബി​ജെ​പി​യി​ലേ​ക്കു പോ​യി. ഞ​ങ്ങ​ള്‍ പി​ന്നാ​ലെ​യു​ണ്ടെ​ന്നാ​ണു ചി​ല നേ​താ​ക്ക​ള്‍ അ​ദ്ദേ​ഹ​ത്തോ​ടു പ​റ​ഞ്ഞ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ത​ന്നെ കി​ട്ടു​ന്ന അ​വ​സ​ര​ത്തി​ലൊ​ക്കെ ബി​ജെ​പി​യെ പി​ന്താ​ങ്ങു​ക​യാ​ണ്. അ​മി​ത് ഷാ​യു​ടെ വാ​ക്കു​കേ​ട്ടു നി​യ​വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ക്കാ​ന്‍ സം​ഘ​പ​രി​വാ​റു​കാ​ര്‍ ത​യാ​റാ​യാ​ല്‍ അ​വ​ര്‍ അ​തി​നു പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും. കേ​ര​ള​ത്തെ പി​ന്നോ​ട്ട​ടി​ക്കാ​നാ​ണ് അ​മി​ത് ഷാ ​ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​ത് കേ​ര​ള​മ​ണ്ണി​ല്‍ വി​ല​പ്പോ​വി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *