പ്രസവിക്കാന്‍ എത്തിയ യുവതിയുടെ വയറ്റില്‍ കുഞ്ഞില്ല; പോലീസിനെ കുഴക്കിയ സംഭവം ഇങ്ങനെ

തൃശൂര്‍; പ്രസവ വേദനയോടെ ആശുപത്രിയില്‍ എത്തിയ യുവതി ഗര്‍ഭിണിയായിരുന്നില്ല എന്ന് അധികൃതര്‍. താന്‍ പ്രസവിച്ചെന്നും കുഞ്ഞിനെ തിരികെ തരണമെന്നും ആവശ്യപ്പെട്ട് യുവതിയും ബന്ധുക്കളും. ഇതേത്തുടര്‍ന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായി. ഏങ്ങണ്ടിയൂര്‍ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഏങ്ങണ്ടിയൂര്‍ സ്വദേശിയായ യുവതിയാണ് പ്രസവവേദനയുമായി ആശുപത്രിയിലെത്തിയത്.

എന്നാല്‍ സ്‌കാനിങ്ങില്‍ ഇവര്‍ക്ക് ഗര്‍ഭം കണ്ടെത്താനായില്ല. എന്നാല്‍ കുഞ്ഞിനെ നല്‍കണമെന്ന ആവശ്യവുമായി യുവതിയുടെ സഹാദരനടക്കമുള്ള ബന്ധുക്കളെത്തി ആശുപത്രിയില്‍ ബഹളം വെക്കുകയായിരുന്നു.വേദനയെത്തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് കയറ്റിയ യുവതിയുടെ വയറ്റില്‍ നിന്നും വെള്ളം മാത്രമാണ് ലഭിച്ചതെന്നും യുവതി ഗര്‍ഭിണിയേ ആയിരുന്നില്ലെന്നും ഡോക്ടര്‍ പറയുന്നു. എന്നാല്‍ യുവതിഗര്‍ഭിണിയായിരുന്നു എന്നും തങ്ങള്‍ക്ക് കുട്ടിയെ നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും ബഹളം.

തുടര്‍ന്ന് പൊലിസെത്തി യുവതിയെ തൃത്തല്ലൂരിലെ കമ്മ്യൂണിറ്റി സെന്ററിലേക്ക് കൂടുതല്‍ പരിശോധനക്കായി പറഞ്ഞു വിട്ടു. ഇവിടത്തെ പ്രാഥമിക പരിശോധനയില്‍ പ്രസവത്തിന്റെതായ ലക്ഷണങ്ങള്‍ കാണാത്തതിനെത്തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് അയച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *