അ​ഴി​മ​തി​ക്ക് അ​വ​സ​രം ന​ല്‍​കാ​ത്ത അ​വ​സ്ഥ കേ​ര​ള​ത്തി​ല്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി ന​ട​ന്ന​ശേ​ഷം അ​ന്വേ​ഷി​ക്കു​ന്ന​തി​നു​പ​ക​രം അ​ഴി​മ​തി​ക്ക് അ​വ​സ​രം ന​ല്‍​കാ​ത്ത അ​വ​സ്ഥ കേ​ര​ള​ത്തി​ല്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ഴി​മ​തി എ​വി​ടെ​യാ​യാ​ലും ക​ര്‍​ശ​ന​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. അ​ഴി​മ​തി വി​മു​ക്ത കേ​ര​ള​മാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​നം വി​ജി​ല​ന്‍​സ് ഉ​റ​പ്പാ​ക്ക​ണം. പ​രാ​തി​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ ക​ര്‍​ശ​ന​ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ജി​ല​ന്‍​സ് ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യ​ത് അ​ഴി​മ​തി​വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്. ആ​യി​ര​ത്തോ​ളം റെ​യ്ഡു​ക​ള്‍ ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ ന​ട​ത്താ​നാ​യ​ത് വി​ജി​ല​ന്‍​സ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ മി​ക​വാ​ണ് തെ​ളി​യി​ക്കു​ന്ന​ത്. അ​ങ്ങേ​യ​റ്റം വി​ശ്വാ​സ്യ​ത​യും മ​നശു​ദ്ധി​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പു​ല​ര്‍​ത്തു​ന്പോ​ഴാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന പ​രി​ശോ​ധ​ന​ക​ള്‍ വി​ജ​യ​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നൂ​ത​ന​സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​യ​ര്‍​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ സ്വാ​യ​ത്ത​മാ​ക്ക​ണം. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ സ്വീ​ക​രി​ക്കാ​നും അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും. ഇ​തി​നാ​യി വി​ദ​ഗ്ധ​പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സൈ​ബ​ര്‍ സെ​ന്‍റ​റു​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *