കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. വിവിധ രാഷ്ട്രീയ കക്ഷികളും ഇലക് ഷന് കമ്മീഷന് അംഗവും സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
വിക്രമസിംഗെയുമായുള്ള ഭിന്നത മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കി മുന്‍ പ്രസിഡന്റ് രാജപക്സെയെ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ച താണ് ലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു കളമൊരുക്കിയത്. കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷം ഒപ്പിക്കാന്‍ അവസരം നല്‍കുന്നതിനായി ഈ മാസം 16 വരെ പാര്‍ലമെന്റ് മരവിപ്പിച്ചു.
പിന്നീട് സമ്മര്‍ദത്തിനു വഴങ്ങി 14 നു പാര്‍ലമെന്റ് വിളിച്ചു. ഏതാനും പേര് കാലുമാറിയെങ്കിലും പാര്‍ലമെന്റില്‍ രാജപക്സെയ്ക്കു വിശ്വാസവോട്ടു തേടാന്‍ ആവില്ലെന്നു വ്യക്തമായതിനെത്തുടര്‍ന്ന് ഈ മാസം ഒമ്ബതിനു സിരിസേന പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു. ജനുവരി അഞ്ചിനു തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. രണ്ടുവര്‍ഷം കൂടി കാലാവധിയുള്ളപ്പോഴാണു പാര്‍ലമെന്റ് പിരിച്ചുവിട്ടത്.
