റ​ഫാ​ല്‍: വ്യോ​മ​സേ​ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ന് വ്യോ​മ​സേ​ന​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. വി​മാ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ക്കാ​മെ​ന്ന അറ്റോര്‍ണി ജനറലിന്‍റെ വാ​ദ​വും സു​പ്രീം​കോ​ട​തി ത​ള്ളി. ഉ​ട​ന്‍ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചിന്‍റേ​താ​ണ് ന​ട​പ​ടി. റ​ഫാ​ല്‍ വി​ല​യി​ല്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ച വേ​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് വ്യ​ക്ത​മാ​ക്കി. വി​ല വി​വ​ര​ങ്ങ​ള്‍ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ട​തി തീ​രു​മാ​നി​ച്ചാ​ല്‍ മാ​ത്രം ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്താ​ല്‍ മ​തി​യെ​ന്നും ചീഫ് ജസ്റ്റീസ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം റ​ഫാ​ല്‍ ഇ​ട​പാ​ടു കോ​ട​തി വി​ല​യി​രു​ത്തു​ന്ന​തി​നെ കേ​ന്ദ്രം എ​തി​ര്‍​ത്തു. ഇ​ട​പാ​ടു വി​ല​യി​രു​ത്തേ​ണ്ട​തു വി​ദ​ഗ്ധ​രാ​ണെ​ന്നും കോ​ട​തി അ​ല്ലെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ പ​റ​ഞ്ഞു. എന്നാല്‍ ക​രാ​റി​ലെ ര​ഹ​സ്യ നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട​ണ​മെ​ന്ന് പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ര​ഹ​സ്യ ധാ​ര​ണ ര​ഹ​സ്യ​മാ​യി​രി​ക്ക​ണ​മെ​ന്നും അ​തു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നും അറ്റോര്‍ണി ജനറല്‍ ചോ​ദി​ച്ചു. റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ ജു​ഡീ​ഷ​ല്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ലെ​ന്നും അറ്റോര്‍ണി ജനറല്‍ വാ​ദി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *