കോഴിക്കോട്: സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. കുറ്റ്യാടി നെട്ടൂരില്‍ തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. കേസില്‍ ആദ്യം അറസ്റ്റിലായ സുധീഷിന്റെ വീടിന് നേരയാണ് ആക്രമണം.
കേസില്‍ പ്രതിയായ രമേശിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. കൂടാതെ കേസില്‍ പ്രതിയായ മറ്റൊരാളുടെ വീട് കഴിഞ്ഞ ദിവസം അടിച്ചുതകര്‍ത്തിരുന്നു. പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം സ്റ്റീല്‍ ബോംബ് കണ്ടെത്തിയിരുന്നു. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തിവരുന്നുണ്ട്.
പി.മോഹനന്റെ മകന് ജൂലിയസ് നികിതാസ്, ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയെയും ഹര്‍ത്താലിന്റെ മറവിലാണ് ആസുത്രിതമായി ആക്രമിച്ചത്. കക്കട്ടില്‍ അമ്ബലകുളങ്ങരയില് വച്ചുണ്ടായ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയും ആയുധങ്ങളുമായെത്തിയ സംഘം പൊലീസിന്റെ ആക്രമിച്ചിരുന്നു.
