ശബരിമല പ്രതിഷേധം: നഷ്ടം 50 ലക്ഷം രൂപ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വ്യാപക അക്രമമാണ് നടന്നത്. സംഭവത്തില്‍ കെ എസ് ആര്‍ ടി സിക്ക് 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തകര്‍ക്കപ്പെട്ട ഓരോ ബസുകള്‍ക്കും ശരാശരി 50000 രൂപയുടെ നഷ്ടം ഉണ്ടായെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ വാഹനത്തിന്റെ ചില്ലും ബോഡിയുമാണ് അടിച്ച്‌ നശിപ്പിക്കുന്നത്.

സൂപ്പര്‍ ഫാസ്റ്റ്, ഡീലക്സ്, മിന്നല്‍ ബസുകളാണ് അക്രമികള്‍ കൂടുതലായും തകര്‍ത്തത്. ട്രിപ്പുകള്‍ മുടങ്ങിയതും നഷ്ടത്തിലാകാന്‍ കാരണമായി. മാത്രമല്ല കെ എസ് ആര്‍ ടി സിയുടെ വരുമാനത്തിലും ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ശബരിമലയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനാല്‍ ഭക്തന്മാരുടെ എണ്ണത്തിലും കുറവുണ്ട്. തകര്‍ന്ന ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി സര്‍വ്വീസ് ആരംഭിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *