പൊന്നമ്ബലമേട്ടില്‍ മകരവിളക്ക് തെളിക്കാനുള്ള അവകാശം തിരിച്ചുകിട്ടണമെന്ന് മലവര്‍ഗ മഹാജനസംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മകരവിളക്ക് തെളിച്ചതിന്റെ യഥാര്‍ഥ അവകാശി മലയുള്ളാടര്‍ സമുദായത്തിനാണ്. ഇത് അംഗീകരിക്കാന്‍ സര്‍ക്കാറും ദേവസ്വംബോര്‍ഡും തയാറാകണം.
ശബരിമല ക്ഷേത്രത്തിനുസമീപം താമസിച്ച മലമ്ബണ്ടാരവിഭാഗത്തില്‍പെട്ട ആള്‍ക്കാര്‍ അവിടം ഉപേക്ഷിച്ച് അട്ടത്തോട് കോളനിയിലാണ് താമസിക്കുന്നത്. നിജസ്ഥിതിയറിയാന്‍ കമ്മിഷന്‍ രൂപവത്കരിക്കണം. ഇതിനൊപ്പം ശബരിമലയോട് ചേര്‍ന്നുകിടക്കുന്ന തലപ്പാറമലക്കുള്ള സ്ഥാനം ലഭിക്കണം.
തലപ്പാറമല കോട്ടയില്‍ അഞ്ചുദിവസത്തെ മകരവിളക്ക് മഹോത്സവം ജനുവരി 10ന് തുടങ്ങും.13ന് തിരുവാഭരണം സ്വീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഇ.കെ.രാഘവന്‍, ജനറല്‍ സെക്രട്ടറി കെ.കെ.സുകു, ട്രഷറര്‍ കെ.കെ.ദിവാകരന്‍, എം.പി ലീല, കെ.ടി.സച്ചിദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
