ടോക്യോ: ആത്മീയതയുടെ പേരില്‍ 75കാരന്റെ ലൈംഗികാതിക്രമം. ആത്മീയതയുടെ പേരില്‍ ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍ നടത്തിയ ലൈംഗിക പീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ദൈവ വിളി എന്ന പേരില്‍ വിശ്വാസികളായ സ്ത്രീകളെ ഇയാള്‍ 20 വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ ജീറോക്ക ലീ എന്ന പാസ്റ്ററാണ് 15 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ ദൈവത്തിന്റെ അവതാരമാണെന്നാണ് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മാത്രമല്ല ഇയാളുടെ വലയില്‍ വീണ സ്ത്രീകള്‍ പാസ്റ്ററുടെ ലൈംഗികത പോലും ദൈവീകമെന്ന് വിശ്വസിച്ച് കീഴടങ്ങിക്കൊടുക്കുകയായിരുന്നു. ഇയാള്‍ അത്ഭുത പ്രവര്‍ത്തികളിലൂടെ രോഗശാന്തി വരെ നടത്തുന്നയാളായിരുന്നു പ്രചരണം.
ദക്ഷിണ കൊറിയയിലെ ക്രൈസ്തവ സഭയായ മാന്മിന് സെന്‍ട്രല്‍ ചര്‍ച്ചിന്റെ പാസ്റ്ററാണ് ലീ. ലോകത്തുടനീളമായി 10,000 ശാഖകളുള്ള സഭയ്ക്ക് 133,000 വിശ്വാസികളുണ്ട്. മരണില്ലാത്തവനെന്ന് സ്വയം അവകാശപ്പെടുമ്ബോഴും ഇയാളെ വിചിത്രാരാധനയുടെ പേരില്‍ കൊറിയന്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ 1999 ല്‍ പുറത്താക്കിയിട്ടുണ്ട്. താനുമായി 50 വയസ് വരെ ഇളപ്പമുള്ളവരായിരുന്നു ഇയാളുടെ പ്രധാന ഇരകള്‍. ഇയാളുടെ അടുത്തെത്തുന്ന മിക്ക സ്ത്രീകളും മാനസികമായി ഇയാള്‍ക്ക് അടിമയായിരുന്നു. ലീയുടെ ആരാധനയിലൂടെ സ്വര്ഗത്തല് പോകാമെന്ന് വരെ സ്ത്രീകള്‍ വിശ്വസിച്ചിരുന്നുവെന്നാണ് വിവരം.
ആരോപണം ലീ നിഷേധിച്ചിട്ടുണ്ടെങ്കിലും തെളിവുകള്‍ മുഴുവന്‍ ഇയാള്‍ക്കെതിരേ ആയിരുന്നു. ദൈവീകത്വമുള്ള ലീയുമായുള്ള സഹവാസം കൊണ്ട് തങ്ങള്‍ക്കും ആ ദിവ്യത്വം കിട്ടുമെന്നായിരുന്നു പെണ്‍കുട്ടികള്‍ വിശ്വസിച്ചിരുന്നത്. ഇരുപതു വര്‍ഷമായി ലീ നടത്തിക്കൊണ്ടിരുന്ന ലൈംഗിക ചൂഷണത്തില്‍ ലീ ചെയ്യുന്ന എല്ല കാര്യവും ദൈവദത്തമാണെന്നു കരുതിയ അവര്‍ ഇക്കാര്യം പൊലീസ് ചോദ്യം ചെയ്യലില്‍ പറയുന്നത് പോലും തെറ്റാണെന്ന് വിശ്വസിച്ചു. വിവാദനായകനായ ലീ 1999 ല്‍ 300 വിശ്വാസികളുമായി കൊറിയന്‍ ടെലിവിഷനില്‍ വരെ നിറഞ്ഞു നിന്നിരുന്നയാളായിരുന്നു.
ഇയാളെക്കുറിച്ചും ഇയാളുടെ രോഗശാന്തി ശുശ്രൂഷകളെക്കുറിച്ചും ഡോക്യൂമെന്ററികള്‍ വരെ എടുക്കപ്പെട്ടു. അതേസമയം ലീയുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും അയാളുടെ സഭ കോടതിയില്‍ നിന്നും നിരോധനം വാങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. പിന്നീട് രോഗശാന്തി നടത്തുന്നു അത്ഭുതം കാട്ടുന്നെന്നും ഇയാളുടെ സഭ തന്നെ പ്രചരണവും നടത്തിയിരുന്നു. എയ്ഡ്സ്, കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളില്‍ അത് ബാധിച്ച ഭാഗത്ത് സ്പര്‍ശിച്ച് ലീ പ്രാര്‍ത്ഥിച്ചാല്‍ രോഗം ഇല്ലാതാക്കുമെന്നായിരുന്നു മാന്മിന് ചര്‍ച്ചിന്റെ വെബ്സൈറ്റില്‍ പറഞ്ഞിരുന്നത്.
