വാ​ക്കി​ല്‍​പോ​ര ക​ട​ലാ​സി​ലാ​വ​ണം; ഷാ​ജി​ക്ക് നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍

സു​പ്രീം കോ​ട​തി​യു​ടെ വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ.​എം. ഷാ​ജി​ക്ക് നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശം മ​തി​യാ​കി​ല്ല. കോ​ട​തി​യി​ല്‍​നി​ന്നും രേ​ഖാ​മൂ​ലം അ​റി​യി​പ്പ് ല​ഭി​ക്ക​ണം. ഇ​ക്കാ​ര്യം ഷാ​ജി​യെ അ​റി​യി​ക്കു​മെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.

അ​ഴീ​ക്കോ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത് കെ.​എം. ഷാ​ജി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​പ്പീ​ല്‍ അ​ടി​യ​ന്ത​ര​മാ​യി കേ​ള്‍​ക്ക​ണ​മെ​ന്ന ഷാ​ജി​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി​യെ​ങ്കി​ലും നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്നു വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശം ഉ​ണ്ടാ​യി. ഷാ​ജി​ക്ക് നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്നും എ​ന്നാ​ല്‍ ജ​ന​പ്ര​തി​നി​ധി എ​ന്നു​ള്ള നി​ല​യി​ലെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ കൈ​പ്പ​റ്റാ​നാ​കി​ല്ലെ​ന്നു​മാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. കെ.​എം. ഷാ​ജി​യു​ടെ അ​യോ​ഗ്യ​ത​യ്ക്ക് ഹൈ​ക്കോ​ട​തി ന​ല്‍​കി​യ സ്റ്റേ ​വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

ത​ന്നെ അ​യോ​ഗ്യ​നാ​ക്കി​യ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് തെ​റ്റാ​ണെ​ന്നും ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നം ശ​രി​യാ​യ രീ​തി​യി​ല്‍ കോ​ട​തി പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും ഷാ​ജി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി എം.​വി. നി​കേ​ഷ് കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി, തെ ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി കെ.​എം. ഷാ​ജി​ക്ക് ആ​റ് വ​ര്‍​ഷം അ​യോ​ഗ്യ​ത വി​ധി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *