ശ​ബ​രി​മ​ല: കൂ​ടു​ത​ല്‍ പ്രചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം : ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ ബി​ജെ​പി​യും ആ​ര്‍​എ​സ്‌എ​സും ന​ട​ത്തു​ന്ന കു​പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ര​ണ്ടാം ഘ​ട്ട പ്ര​ചാ​ര​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ന്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന ജ​ന​മു​ന്നേ​റ്റ ജാ​ഥ​ക​ള്‍ ഉ​ദ്ദേ​ശി​ച്ച ഗു​ണം ചെ​യ്തു​വെ​ന്ന വി​ല​യി​രു​ത്ത​ലും സം​സ്ഥാ​ന സ​മി​തി​യി​ല്‍ ഉ​ണ്ടാ​യി. ജ​ന​മു​ന്നേ​റ്റ ജാ​ഥ​യ്ക്കു ശേ​ഷ​മാ​യി​രി​ക്കും ര​ണ്ടാം ഘ​ട്ട പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​യ്ക്കു​ക. അ​ടു​ത്ത​യാ​ഴ്ച ചേ​രു​ന്ന സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കു​ടു​ത​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും.

ഷൊ​ര്‍​ണൂ​ര്‍ എം​എ​ല്‍​എ പി.​കെ.​ശ​ശി​ക്കെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് വെ​ള്ളി​യാ​ഴ്ച ചേ​ര്‍​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും സം​സ്ഥാ​ന സ​മി​തി​യും ച​ര്‍​ച്ച ചെ​യ്തി​ല്ല. മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ജ​ന​മു​ന്നേ​റ്റ ജാ​ഥ​യു​ടെ ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​ണു ശ​ശി. ന​ട​പ​ടി ജാ​ഥ​യ്ക്കു ശേ​ഷം എ​ടു​ത്താ​ല്‍ മ​തി​യെ​ന്ന ധാ​ര​ണ​യു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച റി​പ്പോ​ര്‍​ട്ട് ച​ര്‍​ച്ച​യ്ക്കെ​ടു​ക്കാ​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *