പള്ളിപൊളിച്ചിട്ട് അമ്ബലവും അമ്ബലം പൊളിച്ചിട്ട് പള്ളിയുമുണ്ടാക്കരുത്; കോടിയേരി

തിരുവനന്തപുരം: രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം ആര്‍ എസ് എസ് സംഘപരിവാര്‍ പ്രസ്ഥാനമായ വി എച്ച്‌ പി ആരംഭിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാവരെയും വര്‍ഗീയ ചിന്തകളിലേക്ക് നയിക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നത്. പള്ളിപൊളിച്ചിട്ട് അമ്ബലവും അമ്ബലം പൊളിച്ചിട്ട് പള്ളിയുമുണ്ടാക്കരുത്. ഇത് രാജ്യത്തെ മതനിരപേക്ഷതയെ തകര്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം ആര്‍ എസ് എസ് സംഘപരിവാര്‍ പ്രസ്ഥാനമായ വി എച്ച്‌ പി ആരംഭിച്ചിരിക്കുകയാണ്. അയോധ്യ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുകയാണ്.ഡിസംബര്‍ മാസം ഇന്ത്യയിലെ 500 കേന്ദ്രങ്ങളില്‍ സന്യാസിമാരെ പങ്കെടുപ്പിച്ചുകൊണ്ട് വി എച്ച്‌ പിയുടെ വര്‍ഗീയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നു. ഇതിലൂടെ ന്യൂനപക്ഷ വിരുദ്ധ പ്രചാരണമാണ് നടത്തുന്നത്.

എല്ലാവരേയും വര്‍ഗീയ ചിന്തകളിലേക്ക് നയിക്കാനാണ് ആര്‍ എസ് എസ് ശ്രമം. സരയൂനദീതീരത്ത് ശ്രീരാമന്റെ പ്രതിമ നിര്‍മിക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 1992കാലത്തെ ബാബറി മസ്ജിദ് കലാപം ബിജെപി വീണ്ടും നടത്തുകയാണ്.

പള്ളിപൊളിച്ചിട്ട് അമ്ബലവും അമ്ബലം പൊളിച്ചിട്ട് പള്ളിയുമുണ്ടാക്കരുത്. ഇത് രാജ്യത്തെ മതനിരപേക്ഷതയെ തകര്‍ക്കും. എല്ലാവര്‍ക്കും ഒരുപോലെ വിശ്വാസംവച്ചുപുലര്‍ത്താന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. അത് തകര്‍ക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *