പി കെ ശശിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷനംഗം പി കെ ശ്രീമതി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പാര്‍ട്ടി വനിതാ നേതാവിനോട് മോശമായി പെരുമാറിയ കേസില്‍ എംഎല്‍എ പി. കെ ശശിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണകമ്മീഷനംഗം പി.കെ. ശ്രീമതി. ഒരു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് യോജിക്കാത്ത രീതിയിലുളള സംഭാഷണമാണ് പി. കെ. ശശിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

അദ്ദേഹം ഉപയോഗിച്ച പ്രയോഗങ്ങള്‍ ശരിയായില്ല. അത് അന്വേഷണത്തില്‍ കണ്ടെത്താനായി. മാതൃകാപരമായ നടപടിയാണ് പാര്‍ട്ടിയെടുത്തതെന്നും പി.കെ. ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പി കെ ശശിയെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും പാര്‍ട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും പി.കെ ശശി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *