മലപ്പുറം: മത്സ്യം, മൃതദേഹം എന്നിവ കേട് കൂടാതെ സൂക്ഷിക്കുന്നതിന് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഐസ് ആഘോഷ വേളകളില്‍ വെല്‍ക്കം ഡ്രിങ്കിനായി വ്യാപകമായി ഉപയോഗിക്കുന്നത് കണ്ടെത്തിയതായി ഡി.എം.ഒ അറിയിച്ചു. വഴിയോരങ്ങളില്‍ വില്‍ക്കുന്ന പാനീയങ്ങളിലും ഇത്തരം ഐസ് ഉപയോഗം വര്‍ധിച്ചു വരുന്നതായും കണ്ടെത്തി. വലിയ കട്ടകളായ ഐസുകള്‍ ഉപയോഗിക്കുന്ന വില്പന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ , ഡി.എം.ഒ, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരെ ഉടന്‍ അറിയിക്കണം.
ചൂട് ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ ഭാഗമായി ജലാംശം കുറയുന്നതിനും രോഗാണുകള്‍ വര്ധിക്കുവാനും കാരണമാകുന്നു. ശുചിത്വമില്ലാത്ത ഭക്ഷണ പാനീയങ്ങളുടെ ഉപയോഗം വയറിളക്കം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ പടരുന്നതിന് കാരണമാകുന്നു.
ജില്ലയില്‍ അരീക്കോട്, കൊണ്ടോട്ടി, മലപ്പുറം ബ്ലോക്ക് പരിധിയിലാണ് മഞ്ഞപ്പിത്തം കൂടുതലായി പടരുന്നത്. മേഖലാ നിവാസികള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ മുന്നറിയിപ്പ് നല്കി.
മഞ്ഞപ്പിത്തം തടയുന്നതിന് മുന്‍കരുതല്‍ :
• തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക.
• ചൂടുവെള്ളവും സാധാരണ വെള്ളവും കൂട്ടികലര്‍ത്തി ഉപയോഗിക്കാതിരിക്കുക.
• തിളപ്പിച്ചാറിയ വെള്ളം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചും ഉപയോഗിക്കാം.
• ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ വൃത്തിയായി കഴുകുക.
• ഹോട്ടലുകളില്‍ നിന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
• കൊഴുപ്പുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുക.
• കിണറുകള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുചീകരിക്കുക.
പനി, ചര്‍ദ്ദി, കണ്ണില്‍ പീളയടയല് , ക്ഷീണം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍ .
