പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം: ബ​ന്ധു​ അ​ട​ക്കം അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: മ​ഞ്ഞ​നി​ക്ക​ര​യി​ല്‍ നി​ന്ന് പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ബ​ന്ധു​വ​ട​ക്കം അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍. 25 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് വെള്ളിയാഴ്ച രാ​ത്രി 10.30 ഓ​ടെയാണ് വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

പോ​ലീ​സി​ല്‍ ല​ഭി​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്ന് രാ​ത്രി​യി​ല്‍ ​ത​ന്നെ അ​തി​വി​ദ​ഗ്ധ​മാ​യി തട്ടിക്കൊണ്ടുപോയ സം​ഘ​ത്തെ കു​ടു​ക്കു​ക​യാ​യി​രു​ന്നു. പെ​രു​ന്പാ​വൂ​രി​ല്‍ നി​ന്നാ​ണ് സം​ഘ​ത്തെ പു​ല​ര്‍​ച്ചെ​യോ​ടെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രോടൊപ്പം ക​ര്‍​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഒ​രു കാ​റും മ​റ്റൊ​രു വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കര്‍​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ന്‍ കാ​റി​ല്‍ നി​ന്നും മു​ദ്ര​പ​ത്രം, വ​ടി​വാ​ള്‍ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. മൈ​സൂ​രി​ലു​ള്ള ഗു​ണ്ടാ​സം​ഘ​മാ​ണ് സം​ഭ​വ​ത്തി​ലു​ള്‍​പ്പെ​ട്ട​വ​രെ​ന്നു ക​രു​തു​ന്നു. പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള സം​ഘ​ത്തെ സി​ഐ സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സം​ഘ​ത്തി​ലു​ള്ള ഒ​രാ​ളെ കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്നും മ​റ്റു​ള്ള​വ​രെ പെ​രു​ന്പാ​വൂ​രി​ല്‍ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. കു​ട്ടി​യു​മാ​യി ക​ര്‍​ണാ​ട​ക​യി​ലേ​ക്കു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു സം​ഘം.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന്‍റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ബ​ന്ധു​വു​മാ​യു​ള്ള സാ​ന്പ​ത്തി​ക ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യാ​ണ് വി​ദ്യാ​ര്‍​ഥി​യെ ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് സം​ശ​യം. 25 ല​ക്ഷം രൂ​പ ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ കു​ട്ടി​യെ വ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

Leave a Reply

Your email address will not be published. Required fields are marked *