തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ശബരിമലയിലേക്ക് ക്ഷണിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രതിപക്ഷ നേതാവിന് നേരിട്ടെത്തി വിലയിരുത്താമെന്നും താനും പ്രതിപക്ഷ നേതാവിനൊപ്പം ശബരിമല സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പ്രതിപക്ഷം ആരോപിക്കുന്ന പ്രശ്നങ്ങള്‍ ശബരിമലയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ശബരിമലയെ തകര്‍ത്തിരുന്നു. പന്പയിലാണ് കൂടുതല്‍ നാശം ഉണ്ടായത്. ഇവിടെ സൗകര്യങ്ങള്‍ ഒരുക്കിവരികയാണ്. ശബരിമലയില്‍ ഭക്തജനതിരക്ക് വര്‍ധിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
