സമാജോത്സവ് റാലിയുമായി യോഗി ആദിത്യനാഥ് കേരളത്തിലേക്ക്

കൊച്ചി : കേരളത്തിലടക്കം ബി.ജെ.പിയുടെ വളര്‍ച്ച ലക്ഷ്യമിട്ട് സമാജോത്സവുമായി യോഗി ആദിത്യനാഥ് കാസര്‍ഗോഡ് എത്തുന്നു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ ഹിന്ദു വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് റാലി.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് കേരളത്തിലെയും കര്‍ണാടകയിലെയും പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ് യോഗി അദിത്യനാഥിന്റെ സമാജോത്സവ് റാലിയുടെ ലക്ഷ്യം.

ഡിസംബര്‍ 16ന് കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് പുറമെ ദക്ഷിണ ഉത്തര കര്‍ണാടകയിലെയും ഉഡുപ്പി മടിക്കേരി ജില്ലകളിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി റാലിയില്‍ പങ്കെടുക്കും.

കേരളത്തിനും കര്‍ണാടകക്കും പുറമെ തെലുങ്കാന, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കൂടി ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരികയാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നോടിയായി മംഗളൂരുവില്‍ ആര്‍.എസ്.എസിന്റെ ദേശീയ നേതാക്കളുടെ പ്രത്യേക യോഗം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *