പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി. ജസ്റ്റീസ് പി.ആര് രാമന്, ജസ്റ്റീസ് എസ്.സിരിജഗന്, ഡിജിപി എ.ഹേമചന്ദ്രന് എന്നിവരുള്‍പ്പെട്ട ഹൈക്കോടതി നിരീക്ഷക സമിതിയാണ് നിലയ്ക്കലെ അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തിയത്.
ഉച്ചയോടെ എത്തിയ സമിതി നിലയ്ക്കല്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തി. പുതുതായി നിര്‍മ്മിച്ച വിരി വയ്ക്കാനുള്ള ഷെഡ്, നിലയ്ക്കലെ കുടിവെള്ള പ്ലാന്റ്, യുവിആര്ഒ പ്ലാന്റ്, കിയോസ്കുകള്‍, ശൗചാലയങ്ങള്‍, കഐസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ജീവനക്കാരുടെ വിശ്രമസ്ഥലം, പോലീസ് ബങ്കര്‍, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവ സന്ദര്‍ശിച്ചു. ശബരിമല തീര്‍ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സമിതി വിലയിരുത്തി. സന്നിധാനത്ത് ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ സമിതി ചൊവ്വാഴ്ച വിലയിരുത്തും.
