കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോ എന്നറിയിക്കാന്‍ നിരീക്ഷക സമിതിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സമിതി എത്രയും വേഗം റിപ്പോര്‍ട് നല്‍കണം .നിരീക്ഷക സംലത്തെ സ്വമേധയാ കക്ഷി ചേര്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. കോടതി നിര്‍ദേശം നിരീക്ഷക സംഘത്തെ അറിയിക്കാനും കോടതി ഉത്തരവിട്ടു
സ്ത്രീകള്‍ക്കായി ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടന്നും എന്നാല്‍ യുവതീ പ്രവേശനം മുന്‍നിറുത്തി കുടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനായിട്ടില്ലന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നും പൊലീസ് സംരക്ഷണം നല്‍കരുതെന്നും ആവശ്യപ്പെട്ട് കോഴിക്കോട് അരയ സമാജ മടക്കം സമര്‍പ്പിച്ച രണ്ട് കക്ഷി ചേരല്‍ ഹര്‍ജികള്‍ കോടതി അനുവദിച്ചു . കക്ഷിചേരല്‍ ഹര്‍ജികളില്‍ ന്യായീകരിക്കാവുന്ന നിയമ വശങ്ങള് ഇല്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല.
