തിരുവനന്തപുരം: സീറ്റുവിഭജനം സംബന്ധിച്ചു മുസ്ലീം ലീഗ് നിലപാട് കടുപ്പിച്ചു. ലീഗ് പ്രഖ്യാപിച്ച 20 സീറ്റുകളില്‍ ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടിലാണു പാര്‍ട്ടി നേതൃത്വം. തിരുവമ്പാടിയടക്കം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഒരു സീറ്റിലും ഇനി ചര്ച്ചയുണ്ടാവില്ലെന്നു ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റു ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മാത്രമായിരിക്കും ഇനി ലീഗുമായി ചര്‍ച്ച നടക്കുകയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എന്നാല്‍ തിരുവാമ്പാടി സീറ്റ് താമരശ്ശേരി ബിഷപ്പിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിട്ടുകൊടുക്കുന്നതില്‍ ലീഗിന് വിമുഖതയില്ലെന്ന് കഴിഞ്ഞ ദിവസം ജിദ്ദയില്‍ ലീഗ് നേതാവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബദലായി ലീഗിന് മറ്റൊരു ഉറച്ച സീറ്റ് നല്‍കുകയാണ് ഈ സാഹചര്യത്തില്‍ വേണ്ടത്. തിരുവാമ്പാടിയടക്കം ലീഗ് സീറ്റുകള്‍ പ്രഖ്യാപിച്ച സാഹചര്യമുണ്ട്. എന്നാല്‍ സമവായമെന്ന നിലയിലാണ് ഇ ടിയുടെ അഭിപ്രായം. എന്നാല്‍ കുഞ്ഞാലിക്കുട്ടി ഈ സാഹചര്യം തള്ളിയാണ് ഇന്ന് പ്രസ്ഥാവനയിറക്കിയത്. ലീഗ് പ്രഖ്യാപിച്ച സീറ്റുകളില്‍ ഇനി ചര്‍ച്ചയില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവാമ്പാടി വിട്ടു കൊടുക്കാന്‍ ഏതു സാഹചര്യത്തിലും ലീഗ് തയ്യാറാവില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
