കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി നേതാവ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. സുരേന്ദ്രന്‍ പ്രതിഷേധ ദിനത്തില്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്നും അവിടുത്തെ സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിയ്ക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിയ്ക്കുന്നയാള്‍ക്ക് ചേര്‍ന്നവിധമല്ല സുരേന്ദ്രന്‍ പെരുമാറിയത്.എന്നാല്‍ സുരേന്ദ്രനെ എത്രകാലം ജയിലിലിടുമെന്നും കോടതി ചോദിച്ചു.
സുരേന്ദ്രന്റെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തുവെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയെ എതിര്‍ത്ത.ശബരിമലയിലെത്തുന്ന ഭക്തര്‍ ചെയ്യുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ചെയ്തത്.സ്ത്രീയ്ക്കെതിരായ ആക്രമണം ആസൂത്രണം ചെയ്തതും സുരേന്ദ്രനാണെന്ന്‍ സര്‍ക്കാര്‍ വാദിച്ചു.
