രഹന ഫാത്തിമയ്ക്ക് ജാമ്യം

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ അറസ്റ്റിലായ രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നും മൂന്ന് മാസത്തേക്ക് പന്പ പോലീസ് സ്റ്റേഷന്‍ പിരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ രഹ്നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്. 

കഴിഞ്ഞ നവംബര്‍ 28-നാണ് പത്തനംതിട്ട പോലീസ് രഹ്നയെ അറസ്റ്റ് ചെയ്തത്. ശബരിമല പ്രവേശനത്തിന് പോലീസ് സംരക്ഷണയില്‍ നടപ്പന്തല്‍ വരെ എത്തിയ രഹ്ന കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. പിന്നീടാണ് രഹ്നയ്ക്കെതിരേ സോഷ്യല്‍ മീഡിയ പരാമര്‍ശത്തിന്‍റെ പേരില്‍ പരാതിയുമായി ബിജെപി രംഗത്തെത്തിയത്. തുടര്‍ന്ന് ജാമ്യമില്ലാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *