കൊച്ചി: കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. 200 കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവവുമായി വ്യാഴാഴ്ചത്തെ സംഭവത്തിനു ബന്ധമുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചു. രണ്ട് സംഭവങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണെന്നും പോലീസ് പറഞ്ഞു.
അലിയെന്ന ലഹരി മാഫിയാ തലവന്റെ പിന്നാലെയാണ് നിലവില്‍ എക്സൈസും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും എക്സൈസിന്റെ ചരിത്രത്തിലെ വലിയ മയക്കു മരുന്നു വേട്ടയാണ് സെപ്റ്റംബറില്‍ കൊച്ചിയില്‍ നടന്നത്.
200 കോടി രൂപ വിലവരുന്ന 32 കിലോ എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്താഫിറ്റമിന്‍)യാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. വ്യാഴാഴ്ച എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നും അഞ്ച് കോടി വിലവരുന്ന ‘ഐസ് മെത്ത്’എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മെത്താംഫിറ്റമിന്‍ ആണ് പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്.
