ചാലക്കുടി: കലാഭവന്‍ മണിയുടെ ഒട്ട് ഹൗസ് പാടിയില്‍ നിന്ന് ശനിയാഴ്ച നടത്തിയ പരിശോധനയില്‍ ചില കുപ്പികള്‍ കണ്ടെടുത്തു. ഈ കുപ്പികളില്‍ രാസപദാര്‍ഥങ്ങളുണ്ടെന്ന് കേസന്വേഷിക്കുന്ന ഡി വൈ എസ് പി സുദര്‍ശന്‍ പറഞ്ഞു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളു. അതിനിടെ മണിക്കൊപ്പം പാടിയിലുണ്ടായിരുന്ന നടന്മാരെ വീണ്ടും ചോദ്യം ചെയ്യും. സാബുവിനൊപ്പം മണിയെ കാണാനെത്തിയ വിനോദ് കുമാര്‍ പറയുന്നത് തങ്ങള്‍ കൈവശം കൊണ്ടുവന്ന ബിയറാണ് കഴിച്ചതെന്നാണ്. മണി സന്തുഷ്ടനായിരുന്നെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇയാള്‍ ഉറപ്പിക്കുന്നു.
മണിയോടൊപ്പമുണ്ടായിരുന്ന രാത്രിയില്‍ താന്‍ മദ്യപിച്ചില്ലെന്നായിരുന്നു സാബു ആദ്യം പറഞ്ഞത്. എന്നാല്‍ വിനോദിന്റെ മൊഴി ഇതിനു വിരുദ്ധമാണ്. ഇതോടെ മണിയുടെ മരണം സംബന്ധിച്ച ദുരൂഹത വര്‍ധിക്കുകയാണ്. ആഭ്യന്തര മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഊര്‍ജ്ജിത അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അന്വേഷണത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയമിക്കുന്നതും ആലോചിക്കുന്നുണ്ട്.
