പരീക്ഷണ സ്ഥാനാര്‍ഥികള്‍ ഉണ്ടാകില്ല; മാനദണ്ഡം വിജയസാധ്യത മാത്രം: മുല്ലപ്പള്ളി

തൃ​ശൂ​ര്‍: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രീ​ക്ഷ​ണ​ത്തി​നു ത​യാ​റ​ല്ല, വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി​യെ​യാ​ണ് മ​ല്‍​സ​രി​പ്പി​ക്കു​ക​യെ​ന്ന് കെ​പി​സി​സി അധ്യക്ഷന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. യു​വ​ജ​ന​ങ്ങ​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും അ​വ​സ​രം ന​ല്‍​കു​മോ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​യിരുന്നു അധ്യക്ഷന്‍ മറുപടി.

ഓ​രോ മ​ണ്ഡ​ല​ത്തി​നും അനുയോജ്യരായ സ്ഥാ​നാ​ര്‍​ഥി​യെ​ക്കു​റി​ച്ച്‌ എ​ഐ​സി​സി മൂ​ന്നു ത​വ​ണ സ​ര്‍​വേ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. യോഗ്യരായ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ കെ​പി​സി​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജ​ന​മ​ഹാ​യാ​ത്ര അ​വ​സാ​നി​ച്ച്‌ 25ന്​ ശേ​ഷം പ​ട്ടി​ക സ​മ​ര്‍​പ്പി​ക്കുമെന്നും അദ്ദേഹം പറഞ്ഞു. വ​ര​ത്തന്മാ​ര്‍ വേ​ണ്ടെ​ന്ന് തൃ​ശൂ​രി​ല്‍ പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ച​തു കോ​ണ്‍​ഗ്ര​സു​കാ​രാ​ണെ​ങ്കി​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്കും. ബാ​ലി​ശ​മാ​യ വാ​ദ​മാ​ണ​ത്. ദേ​ശീ​യ പാ​ര്‍​ട്ടി​യാ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ യോഗ്യരായ സ്ഥാ​നാ​ര്‍​ഥി​യെ പാ​ര്‍​ട്ടി​യാ​ണു തീ​രു​മാ​നി​ക്കു​കയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ മ​ല്‍​സ​രി​ക്കി​ല്ല. വി.​എം.സു​ധീ​ര​നും മ​ല്‍​സ​രി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും മ​ല്‍​സ​രി​ക്കു​ന്നതാണ് നല്ലതെന്നാണ് തന്‍റെ അഭിപ്രായം. മു​സ്‌ലിം ലീ​ഗും കേ​ര​ള കോ​ണ്‍​ഗ്ര​സും കൂ​ടു​ത​ല്‍ സീ​റ്റു ചോ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സീ​റ്റു വി​ഭ​ജ​ന ച​ര്‍​ച്ച ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഉഭയകക്ഷി ചര്‍ച്ചകളില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട് വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണ്. ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ മോ​ദി സ​ര്‍​ക്കാ​രി​നും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നും എ​തി​രാ​യ ജ​ന​വി​ധി​യാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് 20 സീ​റ്റി​ലും വി​ജ​യി​ക്കും. ആ​ര്‍​എം​പി​യു​മാ​യി സ​ഖ്യ​ത്തി​നു ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടി​ല്ല. അ​വ​ര്‍ കെ​പി​സി​സി​യെ സ​മീ​പി​ച്ചി​ട്ടി​ല്ല. ജ​നാ​ധി​പ​ത്യ മ​തേ​ത​ര പ്ര​സ്ഥാ​ന​മെ​ന്ന നി​ല​യി​ല്‍ അ​വ​ര്‍ യു​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. കെ​പി​സി​സി​യു​ടെ ഐ​ടി വി​ഭാ​ഗ​ത്തി​ന്‍റെ ചുമതല എ.കെ.ആന്‍റണിയുടെ മകന് നല്‍കിയത് വിവാദമാക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *