സഹോദരങ്ങളെ പീഡിപ്പിച്ച കേസില്‍ വ്യാജപാസ്റ്റര്‍ അറസ്റ്റില്‍

മഞ്ചേരി:   പ്രായപൂര്‍ത്തിയാവാത്ത  സഹോദരങ്ങളെ പീഡിപ്പിച്ച കേസില്‍ വ്യാജപാസ്റ്റര്‍ അറസ്റ്റില്‍. തിരുവനന്തപുരം ബാലരാമപുരം മടവൂര്‍പാറ കാട്ടുകുളത്തിന്‍കര വീട്ടില്‍ ജോസ് പ്രകാശ്(46)   ആണ്  അറസ്റ്റിലായത്. രക്ഷിതാക്കളുടെ  പരാതിയിലാണ്  അറസ്റ്റ്.

സംഭവത്തെക്കുറിച്ച്  പൊലീസ് പറയുന്നതിങ്ങനെ: പെരിന്തല്‍മണ്ണയില്‍ ഒരു പ്രാര്‍ത്ഥനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമ്പോഴാണ്  ജോസ്  പാസ്റ്റര്‍ എന്ന്  പേരുപറഞ്ഞെത്തിയ ജോസ് പ്രകാശിനെ കുടുംബം പരിചയപ്പെടുന്നത്.  കുട്ടികളുടെ  മേല്‍ പിശാച് ബാധയുണ്ടെന്നും താന്‍ പ്രാര്‍ത്ഥനയിലൂടെ  ഒഴിപ്പിക്കാമെന്നും  ഇയാള്‍ രക്ഷിതാക്കളെ വിശ്വസിപ്പിച്ചു.  തുടര്‍ന്ന്   മഞ്ചേരിയിലെ  ഇവരുടെ വീട്ടിലെത്തി  പ്രാര്‍ത്ഥന നടത്തി. വിശദമായ  പ്രാര്‍ത്ഥനയ്ക്കായി   രണ്ടുദിവസത്തേക്ക്  പെരിന്തല്‍മണ്ണയിലെ   സുഹൃത്തിന്റെ വീട്ടിലേക്ക്  വിളിച്ചുവരുത്തി.  കൂട്ടായ പ്രാര്‍ത്ഥനയ്ക്ക്  ശേഷം കുട്ടികളെ മാത്രം   പ്രത്യേക പ്രാര്‍ത്ഥനയ്‌ക്കെന്ന  പേരില്‍  മുറിയിലേക്ക്   കയറ്റി . തുടര്‍ന്നായിരുന്നു  പീഡനം. ചൈല്‍ഡ് ലൈന്‍ മുഖേനയാണ്  സംഭവം പുറത്തറിഞ്ഞത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇയാള്‍ ഒരു പളളിയിലും പാസ്റ്ററായി  പ്രവര്‍ത്തിച്ചിട്ടില്ലെന്ന്  പൊലീസ് പറഞ്ഞു. വിവിധ പളളികളിലെ പാസ്റ്ററെന്ന പേരിലാണ്  കുടുംബത്തെ പരിചയപ്പെട്ടത്. ഒരു  സംഘടയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതല്ലാതെ   പാസ്റ്റര്‍ സ്ഥാനമൊന്നും ഇയാള്‍ക്കില്ല.  സമാനമായ തട്ടിപ്പുകള്‍  ഇയാള്‍ നടത്തിയിട്ടുണ്ടോ എന്ന്  പൊലീസ് പരിശോധിക്കുന്നുണ്ടെന്ന്   സി.ഐ സണ്ണിചാക്കോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *