നിരണം: ചില്ലറ ചോദിച്ച് എത്തിയ ആള് കടയുടമയില്‍ നിന്ന് 7000 രൂപ കവര്‍ന്നു. നിരണം പഞ്ചായത്തുമുക്കില്‍ വ്യാപാരം നടത്തുന്ന രാഖി എന്ന വ്യവസായിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
ബൈക്കിലെത്തിയ യുവാവ് തൊട്ടടുത്തുള്ള സ്ഥലത്ത് വീടുപണിയുടെ കരാറെടുത്തത് താനാണെന്നും നിര്‍മാണവുമായി ബന്ധപ്പെട്ട് എത്തിയ തൊഴിലാളികള്‍ക്ക് പലവ്യഞ്ജനങ്ങള്‍ വാങ്ങാനാണെന്നും പറഞ്ഞ് സാധനങ്ങളുടെ ലിസ്റ്റ് നല്കി.
ശേഷം തന്റെ പക്കല്‍ 10,000 രൂപയുണ്ടെന്നും ഇവയെല്ലാം 2000 രൂപയുടെ നോട്ടാണെന്നും ഇതിന് ചില്ലറ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇത്രയും തുകയ്ക്ക് ചില്ലറയില്ലെന്ന് കടയുടമ പറഞ്ഞതോടെ ഉള്ളത്രയും നല്കാന് ആവശ്യപ്പെട്ടു. ഇതോടെ കടയിലുണ്ടായിരുന്ന 7000 രൂപ കൈമാറി.
പണം കൈയില്‍ കിട്ടിയതോടെ ഇയാള്‍ വേഗം കടയില്‍ നിന്നിറങ്ങി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് റാഖി പറയുന്നു. സംഭവം നടക്കുമ്ബോള്‍ സമീപത്തെ മറ്റു കടകളെല്ലാം അടച്ചിരിക്കുകയായിരുന്നതിനാല്‍ ഇതാരാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
