തിരുവനന്തപുരം: സമവായ ശ്രമങ്ങളെല്ലാം പരാജയപ്പട്ടതോടെ സിപിഎം വീണ്ടും എന്‍എന്‍എസ് നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനം തുടങ്ങി. തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ എന്‍എസ് എസ് നേതാക്കള്‍ സ്വരം കൂടുല്‍ കടുപ്പിക്കുമെന്ന ആശങ്കയും ഇടതുപക്ഷത്തിന് ഉണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ എന്‍എസ്‌എസിനോടുള്ള സമീപനത്തില്‍ 2 തവണവയാണ് സിപിഎം മാറ്റം വരുത്തിയത്.
ആദ്യം പിന്നാക്ക സമുദായങ്ങളെ ഒരുമിപ്പിച്ച് നവോത്ഥാന സമിതി ഉണ്ടാക്കി എതിര്‍പക്ഷം ആഗ്രഹിച്ച ഹിന്ദു ഐക്യം പൊളിച്ച ഇടുതുമുന്നണി എന്‍എസ്‌എസ് വിമര്‍ശനത്തില്‍ നിന്ന് ഒത്തുതീര്‍പ്പിലേക്ക് മാറുമ്ബോള്‍ ചില ലോക്സഭാ മണ്ഡലങ്ങളാണ് മനസ്സില്‍. എന്നാല്‍ നവോത്ഥാന സമിതിയോടെ ഒത്തുതീര്‍പ്പ് സാധ്യതകള്‍ അവസാനിച്ചെന്ന് സമവായ ശ്രമങ്ങള്‍ക്ക് എത്തിയവരോട് എന്‍എസ്‌എസ് നേതൃത്വം തീര്‍ത്തുപറഞ്ഞു. സമദൂര സമീപനം എടുക്കമെന്ന ആവശ്യത്തോട് ഉറപ്പൊന്നും നല്‍കിയിയതും ഇല്ല.
തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ എന്‍എസഎസ് നേതൃത്വം ഇടുമുന്നണിക്ക് എതിരെ നിലപാട് കടുപ്പിക്കുമെന്നാണ് സിപിഎം കരുതുന്നത്. ഏതെങ്കിലും പാര്‍ട്ടിക്ക് പരസ്യപിന്തുണ നല്‍കില്ലെങ്കിലും മണ്ഡലം അനുസരിച്ച് നിലപാട് എടുക്കാന്‍ വേണ്ട നിര്‍ദ്ദേശം പെരുന്നയില്‍ നിന്ന് ഉണ്ടാകുമെന്ന് അവര്‍ ഉറപ്പിക്കുന്നു.
വിമര്‍ശനം വീണ്ടും തുടങ്ങുമ്ബോള്‍ കരുതലോടയാണ് സിപിഎം നീങ്ങുന്നത്. എന്‍എസ്‌എസിനെയോ, സംഘടനയുടെ ശബരിമലയിലെ നിലപാടിനെയോ വിര്‍ശിക്കുന്നില്ല. പകരം നേതൃത്വത്തെ മാത്രമാണ് ഇത്തവണ സിപിഎം ലക്ഷ്യം വയ്ക്കുന്നത്. എന്‍എസ്‌എസ് ആകട്ടെ ശബരിമലിയിലൂന്നി മാത്രം സിപിഎമ്മിന് മറുപടി പറഞ്ഞ് യുവതി പ്രവേശന വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിയാതിരിക്കാന്‍ ശ്രദ്ധിക്കുന്നു.
