കൊച്ചി> തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട ലേല നടപടികള്‍ ഹൈക്കോടതിയുടെ അന്തിമ വിധിയ്ക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഇടക്കാല ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത് . ലേല നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു ഇടപെടേണ്ട സാഹചര്യം ഉണ്ടായാല്‍ ഇടപെടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയമാണെന്നും നയപരമായ തീരുമാനത്തെ എതിര്‍ക്കുന്നത് ശരിയല്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ച്ചിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ലേലനടപടികള്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടുന്ന സ്ഥിതിയാണുള്ളത്. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്ബത്തിക ലേലത്തില്‍ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക നിര്‍ദ്ദേശിച്ചത്. തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന് കീഴിലെ കമ്ബനിയായ കെഎസ്ഐഡിസിയായിരുന്നു രണ്ടാം സ്ഥാനത്താണ്..
