വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ക​ണ​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ കൈ​യ്യി​ലി​ല്ല: പ്ര​തി​രോ​ധ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​കോ​ട്ടി​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കൈ​വ​ശ​മി​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍. വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ എ​ത്ര പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ജ​യ ഗോ​ഖ​ലെ പ​റ​ഞ്ഞി​ട്ടി​ല്ല. മി​ന്ന​ലാ​ക്ര​മ​ണ​ത്തെ കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ക മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​താ​ണ് ഇ​ന്ത്യ​ന്‍ നി​ല​പാ​ടെ​ന്നും നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ പ​റ​ഞ്ഞു.

ജ​യ്ഷ് ഇ ​മ​ഹ​മ്മ​ദി​ന്‍റെ ഭീ​ക​ര​പ​രി​ശീ​ല​ന ക്യാ​മ്ബു​ക​ള്‍​ക്ക് നേ​രെ ഇ​ന്ത്യ തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു.ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് അ​നു​സ​രി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. വ്യോ​മാ​ക്ര​മ​ണ​വും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ത​മ്മി​ല്‍ യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. ഇ​തൊ​രു സൈ​നി​ക ന​ട​പ​ടി​യ​ല്ലെ​ന്നും മു​ന്‍ ക​രു​ത​ലെ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ സ്വീ​ക​രി​ച്ച ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി പ​റ​ഞ്ഞു. 

നേ​ര​ത്തേ, ബാ​ലാ​കോ​ട്ടി​ല്‍ 250 ഭീ​ക​ര​രെ ഇ​ന്ത്യ വ​ധി​ച്ചു​വെ​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ന​ട​ന്ന ഒ​രു പാ​ര്‍​ട്ടി പ​രി​പാ​ടി​യി​ല്‍ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​പ​റ‍​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​ര്‍ എ​ത്ര പേ​രെ​ന്നു സൈ​ന്യം ക​ണ​ക്കെ​ടു​ക്കാ​റി​ല്ലെ​ന്നും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് സ​ര്‍​ക്കാ​രാ​ണു പ​റ​യേ​ണ്ട​തെ​ന്നും വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ര്‍ ചീ​ഫ് മാ​ര്‍​ഷ​ല്‍ ബി.​എ​സ്. ധ​നോ​വ പ്ര​തി​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍. ഏ​ക​ദേ​ശ​ക​ണ​ക്കാ​ണ് അ​മി​ത് ഷാ ​പ​റ​ഞ്ഞ​തെ​ന്നും ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് കി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു കേ​ന്ദ്ര പ്ര​തി​രോ​ധ​സ​ഹ​മ​ന്ത്രി വി.​കെ. സിം​ഗ് ന്യാ​യീ​ക​രി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *