ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ്. കേസുമായി ബന്ധപ്പെട്ട് ഇനി അന്വേഷണം നടത്തേണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം കേസ് അവസാനിപ്പിക്കുന്നതിനെതിരെ വി എസ് അച്യുതാനന്ദന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണം നടത്തണമെന്നും വി എസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വി എസിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേസ് തെളിവുകളുടെ അഭാവത്തില്‍ കേസ് അവസാനിപ്പിച്ചത്. കേരളത്തില്‍ പ്രകമ്ബനം സൃഷ്ടിച്ച കേസായിരുന്നു ഇത്. കുഞ്ഞാലിക്കുട്ടിക്ക് കേസുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു.
