ജെയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയാണെന്നും ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന് രഹസ്യാന്വേഷണ വിഭാഗം ഇവരെ ഉപയോഗിച്ചിട്ടുണ്ടെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാക് വാര്‍ത്താ ചാനലിനോട് നടത്തിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തന്റെ ഭരണകാലത്ത് പാക് രഹസ്യാന്വേഷണ വിഭാഗം ജെയ്ഷെയെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ജെയ്ഷെയ്ക്കെതിരായ നടപടിയേയും മുഷറഫ് സ്വാഗതം ചെയ്തു. തന്നെ 2003 ഡിസംബറില്‍ രണ്ടു തവണ ജെയ്ഷെ വധിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. എന്തുകൊണ്ടാണ് അന്ന് ജെയ്ഷെയ്ക്കെതിരെ നടപടി എടുക്കാതിരുന്നതെന്ന ചോദ്യത്തിന് വ്യത്യസ്ഥ സാഹചര്യമായിരുന്നു അപ്പോഴുണ്ടായിരുന്നതെന്ന് മുഷറഫ് പറഞ്ഞു.
