താടി എടുത്ത് ടീഷര്‍ട്ട് ഇട്ട് മസില്‍കാട്ടി ‘ന്യൂ ജനായിട്ടും’ കേരള പൊലീസ് ഇമാമിനെ പൊക്കിയത് ഇങ്ങനെ

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച ഇമാം പൊലീസിനെ വെട്ടിക്കാന്‍ സ്വീകരിച്ചത് അടിമുടി രൂപം മാറിയായിരുന്നു. ഒരു മതപുരോഹിതനെന്ന് സ്വപ്നത്തില്‍ പോലും ആരും വിചാരിക്കാത്ത ന്യൂജന്‍ ലുക്ക് പുറത്തെടുത്താണ് മാം ഷെഫീഖ് ഒളിവില്‍ കഴിഞ്ഞത് അതും ഒന്നിന് പുറകേ ഒന്നായി പതിനാറ് ലോഡ്ജുകളിലായി താവളം മാറ്റിക്കൊണ്ടിരുന്നു. മുടി പറ്റെ വെട്ടി, താടിവടിച്ച്‌, ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച്‌ സിക്സ് പാക് ലുക്കിലായിരുന്നു അറസ്റ്റിലായപ്പോള്‍ ഇയാള്‍.

ഷെഫീഖിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് പൊലീസ് ഒത്താശയോടെയാണെന്ന ആരോപണങ്ങള്‍ പ്രതിപക്ഷകക്ഷികള്‍ ഉന്നയിച്ചതോടെ പൊലീസ് കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയും കോയമ്ബത്തൂരും ഹൈദരാബാദിലും ഒട്ടേറെ തവണ അന്വേഷണം നടത്തുകയും ചെയ്തു. ഇതിനിടയില്‍ മധുരാപുരത്ത് നിന്നും അന്വേഷണ സംഘത്തിന് ലഭിച്ച സി.സി.ടി.വി ക്യാമറയിലെ ഒരു ദൃശ്യമാണ് പൊലീസിന് പിടിവള്ളിയായത്. ഈ ചിത്രവുമായി അന്വേഷണം തുടരവേയാണ് മധുരയ്ക്കടുത്തുള്ള അര്‍ച്ചന ലോഡ്ജില്‍ ഇയാളുണ്ടെന്ന സൂചന കിട്ടിയത്. അതിരാവിലെ ഇവിടെ എത്തിയ പൊലീസ് സംഘം ലോക്കല്‍ പൊലീസിനെ അറിയിക്കാതെ ഷെഫീക്കിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എറണാകുളം സ്വദേശിയാണെങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇമാമായും മതപ്രഭാഷകനായും പ്രവര്‍ത്തിച്ചു വരികയായിരുന്നു ഷെഫീഖ് അല്‍ ഖാസിമി.
കുറ്റസമ്മതത്തെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ഇമാമിനെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങും. വിതുരയിലെ വനത്തിലും ഒളിസങ്കേതങ്ങളിലും തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *