സമ്മര്‍ദ്ദം കടുത്തപ്പോള്‍ പൊന്നാനിയില്‍ അന്‍വര്‍ തന്നെ

മലപ്പുറം: സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദം ഫലിച്ചതോടെ പൊന്നാനിയില്‍ പി.വി.അന്‍വര്‍ സ്ഥാനാര്‍ഥിയായി. പൊന്നാനിലേക്ക് ഇടതുമുന്നണി പരിഗണിച്ച് പേരുകളെല്ലാം അസ്ഥാനത്താക്കി നിലമ്പൂര്‍ എം.എല്‍.എ. പി.വി.അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയത് നാടകീയതക്ക് ഒടുവിലായിരുന്നു. ഇത്തവണ കടുത്ത മല്‍സരം നടക്കാന്‍ സാധ്യതയുള്ള പൊന്നാനിയില്‍ പൊതു സമ്മതനായ സ്വതന്ത്രനെയാണ് ഇടതുമുന്നണി തുടക്കം മുതല്‍ പരിഗണിച്ചിരുന്നത്. താനൂര്‍ എം.എല്‍.എയും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ ഇടതുസ്ഥാനാര്‍ഥിയുമായിരുന്ന വി.അബ്്ദുറഹ്്മാന്‍, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് എന്നിവരാണ് ആദ്യഘട്ടത്തില്‍ സ്ഥാനാര്ഥി പട്ടികയിലുണ്ടായിരുന്നത്.ഇവര്‍ രണ്ടു പേരും ഇത്തവണ മല്‍സരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതോടെയാണ് അന്‍വറിന്റെ പേര് പരിഗണിക്കുന്നത്. ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ ഇടപെട്ട് അവസാന നിമിഷത്തില്‍ നടത്തിയ ശ്രമങ്ങളാണ് അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്.ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച അന്‍വറിനെ സംസ്ഥാന കമ്മിറ്റിയില്‍ ചില നേതാക്കള്‍ എതിര്‍ത്തെങ്കിലും അവസാന നിമിഷം അംഗീകരിക്കുകയായിരു്ന്നു.
പഴയ കോണ്‍ഗ്രസുകാരനായ അന്‍വരിനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ പൊന്നാനിയിലെ യു.ഡി.എഫില്‍ വിള്ളലുണ്ടാക്കാനാകുമെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.സുന്നി എ.പി.വിഭാഗവുമായി അടുത്ത ബന്ധമുള്ള അന്‍വറിന് പൊന്നാനിയില്‍ ഈ വിഭാഗത്തിന്റെ വോട്ടുകളും വ്യാപകമായി അനുകൂലമാക്കാനാകുമെന്നും ഇടതുപക്ഷം പ്രതീക്ഷിക്കുന്നു.
പൊന്നാനിയിലേക്ക് ഇ.ടി.മുഹമ്മദ് ബഷീറിനെ തന്നെ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥിയാക്കിയതോടെ മണ്ഡലത്തില്‍ കടുത്ത മല്‍സരം നടക്കുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി.അബ്്ദുറഹ്മാന്‍ നടത്തിയ മികച്ച പ്രകടനം ഇത്തവണയും ആവര്‍ത്തിക്കാനാകുമെ്ന്നും മണ്ഡലം പിടിച്ചെടുക്കാനാകുമെന്നുമു്ള്ള കണക്കുകൂട്ടലിലാണ് ഇടതു നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *