കൊച്ചി: യേശുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള െ്രെകസ്തവര്‍ ഈസ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും ഉയിര്‍പ്പുതിരുകര്‍മങ്ങളും നടന്നു. ലോകത്തിന്റെ പാപഭാരം ചുമലിലേറ്റി ക്രൂശിലേറിയ യേശുദേവന് മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയിലാണ് ഈസ്റര്‍ ആഘോഷം. ജീവിതത്തിന്റെ നിരവധിയായ പ്രശ്നങ്ങളെ നേരിടുമ്പോള്‍, ദുഃഖങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആത്മവിശ്വാസവും പ്രത്യാശയും പകരാന്‍ പോന്നതാണ് യേശുവിന്റെ പുനരുത്ഥാനം. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ നടന്ന ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ക്ക് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു.
മനുഷ്യ ജീവനു ഹാനികരമാകുന്ന വിപത്തുകള്‍ക്കെതിരെ പൊരുതാന്‍ സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും കഴിയണമെന്നും ഈസ്റര്ദിന സന്ദേശത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന പ്രാര്‍ഥനയ്ക്ക് ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ മുഖ്യകാര്‍മികനായി. പാളയം സെന്റ് ജോസഫ് മെട്രോപ്പോളിറ്റന്‍ കത്തീഡ്രലില്‍ നടന്ന കുര്‍ബാനയ്ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു. എളംകുളം സെന്റ് മേരീസ് സൂനോറോ പാത്രിയാര്‍ക്ക കത്തീഡ്രലില്‍ നടന്ന ഉയര്‍പ്പുദിന ശ്രുശൂഷകള്‍ക്ക് യാക്കോബായ സഭ അങ്കമാലി ഭദ്രാസന ഹൈറേഞ്ച് മേഖല മേധാവി ഏലിയാസ് മാര്‍ യൂലിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ സംഘടിപ്പിച്ച ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമീസ് കാത്തോലിക്ക ബാവ നേതൃത്വം നല്കി. പഴഞ്ഞി സെന്റ്. മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ അണിനിരന്ന
