സിലിഗുഡി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ പാതയിലെ സ്പീഡ് ബ്രേക്കറാണ് മമതയെന്നു പറഞ്ഞ മോദി, ചിട്ടിതട്ടിപ്പ് സംബന്ധിച്ചും പരാമര്‍ശങ്ങള്‍ നടത്തി.
പശ്ചിമ ബംഗാളില്‍ ഒരു സ്പീഡ് ബ്രേക്കറുണ്ട്. ദീദി എന്ന പേരിലാണ് അവരെ നിങ്ങള്‍ക്കു പരിചയം. ഈ ദീദിയാണ് ബംഗാളിലെ വികസനത്തിന്റെ സ്പീഡ് ബ്രേക്കര്‍. ദാരിദ്യം ഇല്ലാതായാല്‍ അവരുടെ രാഷ്ട്രീയം അവസാനിക്കും. ഇത് സിപിഎമ്മിന്റെയും കാര്യത്തില്‍ ബാധകമാണ്- സിലിഗുഡില് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി പറച്ചു. ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് പദ്ധതി ബംഗാളില്‍ നടപ്പാക്കാന്‍ മമത തയാറായില്ലെന്നും മോദി കുറ്റപ്പെടുത്തി. ഉച്ചയ്ക്കുശേഷം മോദി കോല്‍ക്കത്തയിലെ ബിജെപി റാലിയിലും പങ്കെടുക്കും.
