ബി​ജെ​പി ജ​യി​ച്ചാ​ല്‍ രാ​ഹു​ല്‍ മാ​ത്രം ഉ​ത്ത​ര​വാ​ദി; രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി സ​ഖ്യ​സാ​ധ്യ​ത​ക​ള്‍ അ​ട​ഞ്ഞ​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വി​മ​ര്‍​ശ​നം തൊ​ടു​ത്ത് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ബി​ജെ​പി​യും ന​രേ​ന്ദ്ര മോ​ദി​യും അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ രാ​ഹു​ലാ​കും അ​തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് കേ​ജ​രി​വാ​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്തി​ന്‍റെ ഏ​ക​ത​യെ ബി​ജെ​പി വെ​ല്ലു​വി​ളി​ക്കു​ന്നു. മോ​ദി-​അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​നെ ത​ട​യാ​ന്‍ ഞ​ങ്ങ​ള്‍ എ​ന്തും ചെ​യ്യും. ഏ​തു മ​ഹാ​സ​ഖ്യ​ത്തെ​യും എ​എ​പി പി​ന്തു​ണ​യ്ക്കും. ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് രാ​ജ്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും സം​ര​ക്ഷി​ക്കാ​നാ​ണ്. ഞ​ങ്ങ​ള്‍ ആ​ദ്യം ഇ​ന്ത്യ​ക്കാ​രാ​ണ്. മു​സ്ലിം, ഹി​ന്ദു എ​ന്ന​ത് അ​തി​നു​ശേ​ഷ​മേ വ​രൂ- ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ല്‍ കേ​രി​വാ​ള്‍ പ​റ​ഞ്ഞു.

നേ​ര​ത്തെ, ഡ​ല്‍​ഹി​യി​ല്‍ കോ​ണ്‍​ഗ്ര​സും ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും സ​ഖ്യ​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധ്യ​മാ​യി​രു​ന്നി​ല്ല. ആം ​ആ​ദ്മി​യു​മാ​യി സ​ഖ്യ​ത്തി​ന് കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ണെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി നേ​ര​ത്തെ ട്വി​റ്റ​റി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ​ഖ്യ ച​ര്‍​ച്ച​ക​ള്‍ അ​ല​സി​യ​തോ​ടെ ഇ​രു പാ​ര്‍​ട്ടി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. മേ​യ് പ​ന്ത്ര​ണ്ടി​നാ​ണ് ഡ​ല്‍​ഹി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്.

Leave a Reply

Your email address will not be published. Required fields are marked *